ഞങ്ങളേക്കുറിച്ച്

കേരളത്തിലെ കശുവണ്ടി മേഖലയിലെ ആഭ്യന്തര ഉല്പാദനത്തിലും കശുമാവ് കൃഷി വികസനത്തിലും സംജാതമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിലെ 3 ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളുടെ ഭാവി കണക്കിലെടുത്തും കശുമാവ് കൃഷി വ്യാപനത്തിനു വേണ്ടി 2007-ല്‍ രൂപീകരിച്ച കേരള സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി (കെ.എസ്.എ.സി.സി). വിദേശ വിപണിയില്‍ കശുവണ്ടി വ്യവസായം വിയറ്റ്‌നാം, ബ്രസീല്‍ മൊസാബിക്, ടാന്‍സാനിയ എന്നീ രാജ്യങ്ങളുമായി കടുത്ത കിടമത്സരത്തിലാണ്. ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്ന കാര്‍ഷിക ഉല്പന്നങ്ങളുടെ കൂട്ടത്തില്‍ 2-ാം സ്ഥാനമാണ് കശുവണ്ടിയ്ക്കുള്ളത്. കേരളം 1970-കളില്‍ കശുമാവ് കൃഷി വിസൃതിയില്‍ 1-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ റബ്ബര്‍ കൃഷിയുടെ കടന്നു കയറ്റം കശുമാവ് മേഖലയിലെ മിക്ക പ്രദേശവും റബ്ബര്‍ കൃഷിക്കായി മാറുകയായിരുന്നു. ഇന്ന് കേരളം മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് ഒഡീഷ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കശുമാവ് വിസ്തൃതിയില്‍ 6-ാം സ്ഥാനത്തും കശുവണ്ടി ഉല്പാദനത്തില്‍ 5-ാം സ്ഥാനത്തുമാണ് നില്ക്കുന്നത്. കശുവണ്ടി സംസ്‌ക്കരണത്തിലും, കയറ്റുമതിയിലും കേരളത്തിന്റെ പ്രാതിനിധ്യം പ്രശംസനീയമാണ്. കശുവണ്ടി സംസ്‌ക്കരണത്തിനായി 800 ഓളം കശുവി ഫാക്ടറികളിലായി 3 ലക്ഷത്തോളം കശുവണ്ടി തൊഴിലാളികള്‍ പണിയെടുക്കുന്നു. അതില്‍ 95 ശതമാനവും സ്ത്രീ തൊഴിലാളികളാണ്. കേരളത്തിലെ ഫാക്ടറികള്‍ക്ക് അസംസ്‌കൃത വസ്തുവായ തോട്ടണ്ടി 6 ലക്ഷം മെട്രിക് ടണ്‍ അനിവാര്യമായിരിക്കെ നമ്മുടെ ആഭ്യന്തര ഉല്പാദനം വെറും 83000 മെട്രിക് ടണ്‍ മാത്രമാണ്. ഈ കുറവ് നികത്തണമെങ്കില്‍ നൂതന പദ്ധതികളിലൂടെ കശുമാവ് കൃഷി വ്യാപിക്കുവാനുള്ള നടപടി സ്വീകരിക്കേതുണ്ട്. ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുവാന്‍ 2007-ല്‍ ജി.ഒ(എം.എസ്)55/2007/ഐ.ഡി ഉത്തരവു പ്രകാരം കെ.എസ്.എ.സി.സി. രൂപീകൃതമായത്.

കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള മേല്‍ത്തരം കശുമാവ് ഗ്രാഫ്റ്റുകള്‍ നട്ട് കേരളത്തില്‍ കൃഷി വ്യാപിപ്പിക്കുകയും ഉല്പാദനം വര്‍ദ്ധിപ്പിക്കുകയുമാണ് കെ.എസ്.എ.സി.സി യുടെ ലക്ഷ്യം. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനം ഇപ്പോഴുള്ള 83000 മെട്രിക് ടണ്ണില്‍ നിന്നും ഘട്ടം ഘട്ടമായി 6 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുവാന്‍ ഉതകുന്ന രീതീയീല്‍ അത്യുല്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ കൃഷി വകുപ്പിന്റേയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ കര്‍ഷകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിതേര സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ്മയിലൂടെ കൃഷി വ്യാപിപ്പിച്ച് ഉല്പാദനം കൂട്ടുകയും അതുവഴി കശുവണ്ടി വ്യവസായത്തിന് ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കി സ്വയം പര്യാപ്തത കൈവരിക്കുകയാണ് കെ.എസ്.എ.സി.സി-യുടെ വീക്ഷണം.

2009 മുതല്‍ 2021 വരെ 8964040 തൈകള്‍ 43489 ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപനവുമായി ബന്ധപ്പെട്ട് വിതരണം ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങങള്‍, രോഗ കീടശല്യം എന്നിവ മൂലമുണ്ടായ നാഷനഷ്ടങ്ങളെ അതിജീവിച്ച് നിലവില്‍ 24661 ഹെക്ടര്‍ കശുമാവ് നിലനില്‍ക്കുന്നുണ്ട്. 2021-22 ല്‍ കശുവണ്ടിയുടെ ആഭ്യന്തര ഉല്‍പ്പാദന ശ്രൃംഖലയില്‍ 43021മെട്രിക് ടണ്‍ കശുവണ്ടി കശുമാവ് കര്‍ഷകരുടെ ശ്രമഫലമായി ഉള്‍ക്കൊള്ളിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

2022-23 സാമ്പത്തിക വര്‍ഷം 880000 മേല്‍ത്തരം കശുമാവ് തൈകള്‍ കാഷ്യു മോഡല്‍ ഗാര്‍ഡന്‍, കാഷ്യു മോഡല്‍ ഫാം, എന്നീ പദ്ധതി ഘടകങ്ങളിലൂടെയും, ജനകീയ സ്‌കീമായ മുറ്റത്തൊരു കശുമാവ് പദ്ധതിയിലൂടെയും കശുമാവ് കൃഷി വ്യാപനത്തിനായി വിതരണം ചെയ്യുന്നതാണ്. ഇതോടൊപ്പം ഐ.സി.എ.ആര്‍, കെ.എ.യു. എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ നൂതനകൃഷി രീതിയായ അതീവ സാന്ദ്രത കൃഷി ഫീല്‍ഡ് ട്രയലായി നടപ്പിലാക്കുന്നു. അതിന് പുറമെ കൃഷി വ്യാപനം കൂടുതല്‍ തലങ്ങളില്‍ എത്തിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി 'ഐക്യമത്യം മഹാബലം' എന്ന ആപ്ത വാക്യത്തിന്റെ ചുവട് പിടിച്ചുകൊണ്ട് കര്‍ഷക കൂട്ടായ്മ സംഭരണ കേന്ദ്രത്തതിന് തുടക്കം കുറിച്ചിരിക്കുന്നു.

കെ.എസ്.എ.സി.സി-യുടെ പ്രവര്‍ത്തന മേല്‍നോ'ത്തിനായി സ്‌പെഷ്യല്‍ ഓഫീസര്‍ (കാഷ്യു) ശ്രീ.ഷിരീഷ്.കെ-യെ കെ.എസ്.എ.സി.സി.യുടെ ചെയര്‍മാനായി കേരള സര്‍ക്കാര്‍ നിയമിച്ചി'ുണ്ട്. കൂടാതെ വിവിധ പ്രമുഖ രാഷ്ട്രീയ പാര്‍'ികളില്‍ നി് നാമനിര്‍ദ്ദേശം ചെയ്തവരും സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിുള്ള ഉദ്യോഗസ്ഥര്‍ അടക്കം 15 പേര്‍ ഉള്‍പ്പെ' ഗവേണിംഗ് ബോഡിയും ഇതിനായി നിയമിതമായി'ുണ്ട്.

നിലവിലെ പദ്ധതികൾ

6916161
Grafts Distributed
20252
Happy Farmers
26706
Tons of Cashew Produced
20747
Area in Hectares