Please choose your scheme
Current Schemes
Establishment of New Garden (Normal Density Planting)
Under the programme cashew grafts are distributed to farmers at free of cost @ 200 plants per Hectare. Planting should be done at a spacing of 7mx7m. Subsidy will be given to farmers having a minimum of one acre land. Subsidy will be given in 3 yearly installments 60:20:20 including the cost of grafts in accordance with the availability of fund. The first installment will be paid after planting and verification. The second one after one year of planting after ensuring minimum of 75% of survival and the 3rd one in the 3rd year after ensuring 90% stocking of plants. The casualty replacement has to be carried out by the farmers/institution of their own cost. A minimum of one acre is needed for financial assistance.
കശുമാവ് പുതുകൃഷി (Normal Density Planting)
ഈ പദ്ധതി പ്രകാരം കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്കുന്നു. 200 തൈകള്‍ 7mx7m അകലത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി ചെയ്യേണ്ടത്. അതിന് തൈയുടെ വില ഉള്‍പ്പെടെ 60:20:20 എന്ന ക്രമത്തില്‍ മൂന്ന് വാര്‍ഷിക ഗഡുക്കളായി നല്കുന്നു. രണ്ടാം വര്‍ഷം 75% ഉം 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90% ഉം തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു. തൈകള്‍ നശിച്ചു പോയാല്‍ കര്ഷകന് സ്വന്തം ചിലവില്‍ തൈകള്‍ വാങ്ങി നട്ട് പരിപാലിച്ചാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. ഒരേക്കറെങ്കിലും കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു.
Cashew Plantation
This programme is intended to plant a minimum of 2 hectare of land and more @ 200 plants per hectare with a spacing of 7mx7m. Grafts will be supplied on free of cost and a land preparation cost Rs.13000/- per hectare will be given to the beneficiaries in accordance with the provision of fund allotted by Government from time to time.
കശുമാവ് തോട്ട നിര്‍മ്മാണം
കുറഞ്ഞത് 2 ഹെക്ടറോ അതില്‍ കൂടുതലോ കൃഷി ചെയ്യുന്നവര്‍ക്ക് കശുമാവിന് തൈകള്‍ സൗജന്യമായി നല്കുന്നു. 7മീറ്റര്‍x7മീറ്റര്‍ അകലത്തില്‍ 200 തൈകളാണ് ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് കൃഷി ചെയ്യേണ്ടത്. ഹെക്ടറിന് 13000/- രൂപ നിലം ഒരുക്കുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ധനസഹായമായി നല്കുന്നു. രണ്ടാം വര്‍ഷം 75% ഉം 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90% ഉം തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു. തൈകള്‍ നശിച്ചു പോയാല്‍ കര്ഷകന് സ്വന്തം ചിലവില്‍ തൈകള്‍ വാങ്ങി നട്ട് പരിപാലിച്ചാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു.
Muttathoru Kasumavu
Inorder to promote cashew cultivation among public, Agency proposes to distributed cashew grafts through Kudumbasree/ MGNREGS/ School / College students/residence / public etc on free of cost.
മുറ്റത്തൊരു കശുമാവ്
കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്കൂള്‍ കോളേജ് കുട്ടികള്‍,, അഗ്രികള്‍ച്ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്ക് വേണ്ടി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതിയാണ്. പൊക്കം കുറഞ്ഞ, അധികം പടരാത്ത വീട്ട് മുറ്റത്ത് നിയന്ത്രിച്ചു വളര്‍ത്താവുന്ന കശുമാവിന് തൈകള്‍ സൗജന്യമായി നല്കുന്നു.
High Density Planting
A new technique developed by Kerala Agriculture University, considering the shortage of area under cashew. By this method the plant population can be increased in the unit of area by reducing the plant space with a view to increase the production and productivity in 3rd year onwards. Under the programme planting recommended at a spacing of 5mx5m with a plant population 400 plants per hectare and grafts will be supplied on free of cost. A minimum area of cultivation one acre plane area is considered under the scheme for claiming subsidy. Subsidy will be given in 3 yearly installment 60:20:20 including the cost of graft on condition that 75% survival in the 2nd year and 90% of the plants existed in the 2nd year should survive in the 3rd year. The casualty replacement has to be carried out by the farmers/institution of their own cost. A minimum of one acre is needed for financial assistance.
അതിസാന്ദ്രത കൃഷി
ഒരു നിശ്ചിത സ്ഥലത്ത് സാധാരണ നടുന്ന അകലത്തില്‍ നിന്നും വിഭിന്നമായി നടീല്അകലം കുറച്ച് തൈകളുടെ എണ്ണം കൂട്ടി തുടക്കത്തിലെ ആദായം കൂടുതല്‍ കിട്ടുവാന്‍ വേണ്ടിയുള്ള കൃഷി രീതിയാണ്. അതിന് പ്രകാരം 5മീറ്റര്‍x5മീറ്റര്‍ അകലത്തില്‍ ഒരു ഹെക്ടറില്‍ 400 തൈകള്‍ നടുവാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നല്കുന്നു. തൈയുടെ വില ഉള്‍പ്പെടെ 60:20:20 എന്ന ക്രമത്തില്‍ മൂന്ന് വാര്‍ഷിക ഗഡുക്കളായി നല്കുന്നു രണ്ടാം വര്‍ഷം 75% ഉം 3-ാം വര്‍ഷം രണ്ടാം വര്‍ഷത്തിന്റെ 90% ഉം തൈകള്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു. തൈകള്‍ നശിച്ചു പോയാല്‍ കര്ഷകന് സ്വന്തം ചിലവില്‍ തൈകള്‍ വാങ്ങി നട്ട് പരിപാലിച്ചാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. ഒരേക്കറെങ്കിലും കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാകുകയുള്ളു.
Submit
In any case of any difficulty in registering the application online contact technical consultant Mob:9447460735